
ഇടവപ്പാതിയുടെ ഇടവേളകളില്‍...
മഴ പെയ്തുതോരുന്ന അപൂര്‍വ്വ സമയംഗളില്‍
ഞങ്ങള്‍ കൈത്തോടിന്റെ വരമ്പുകളിലൂടെ നടന്നു....
കലങ്ങി മറിഞ്ഞോഴുകുന്ന തോട്ടിലേക്കുനോക്കി
ഞാന്‍ വെറുതേ നടക്കും.
‘സുബിന്‍‘ ഇടയ്ക്കൊക്കെ കുണ്ടന്‍ തവളകള്‍ക്കുമേല്‍
ഉന്നം വയ്ക്കും.
‘മനു’ എപ്പോളും അങ്ങനെയാണ്, ആരും ചിരിക്കാത്ത തമാശയും പറഞ്ഞ്, കാലന്‍ കുടയൊക്കെ കുത്തി യോഗ്യനായി നടക്കും.
‘ജിനു‘അണ്ണന്‍ തന്റെ സ്വന്തം ലോകത്തുതന്നെയാകും അപ്പോഴും.
കല്പടവുകള്‍ക്കു താഴെചെന്നുനിന്ന് രണ്ട് ഞെട്ടയടിക്കുമ്പോളേക്കും
കൊച്ച് പൂക്കിലിയും, വല്യ പൂക്കിലി അണ്ണനും ഇറങ്ങി വരും.
കൈത്തോടിനു താഴെ തെങ്ങിന്‍ തടങ്ങളില്‍ നിന്നു സ്വറപറ്ഞ്ഞങ്ങനെനില്‍ക്കും....
ഇരുട്ട് കണ്ണ് മൂടുമ്പോള്‍, അല്ലെങ്കില്‍ അടുത്ത മഴയ്ക്കായ് ചാറിത്തുടങ്ങുമ്പോള്‍ മാത്രം ഞങ്ങള്‍
പിരിഞ്ഞു....
No comments:
Post a Comment